Select Location
All Locations
State
Region
City / District
‘ഉന്നത വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയം കലർത്തുന്നതിനോട് യോജിപ്പില്ല’; ഗവർണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് ആവർത്തിച്ച് മന്ത്രി റോജി എം ജോൺ

‘ഉന്നത വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയം കലർത്തുന്നതിനോട് യോജിപ്പില്ല’; ഗവർണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് ആവർത്തിച്ച് മന്ത്രി റോജി എം ജോൺ

ഗവർണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് ആവർത്തിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. എന്നാൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയം കലർത്തുന്നതിനോട് യോജിപ്പില്ലെന്നും രാഷ്ട്രീയം കലർത്തിയാൽ വിയോജിപ്പ് അറിയിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. എം ജി സർവകലാശാല വി സിയായി സംഘപരിവാറുകാരനെ നിയമിക്കുന്നതിന് മുൻപ് പട്ടിക നൽകാൻ സാവകാശം ലഭിച്ചില്ല. ഗവർണർ പട്ടിക ആവശ്യപ്പെട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. എം ജി സർവ്വകലാശാല സെനറ്റിൽ സംഘപരിവാർ അനുകൂലികള കൂട്ടത്തോടെ നിയമിച്ചത് ചാൻസിലറാണെന്നും മന്ത്രി പറഞ്ഞു. സംഘപരിവാർ–ബിജെപി അംഗങ്ങളെ കുത്തിനിറച്ച്‌ ആണ് സെനറ്റ്‌ പുനഃസംഘടന നടത്തിയത്. 19 പേരെയാണ്‌ 30 അംഗ സെനറ്റിലേക്ക്‌ പുതുതായി നിയമിച്ചത്

കഴിഞ്ഞ ദിവസം പുതിയതായി നിയമിതനായ എം.ജി. സർവകലാശാല വി.സിക്ക് ആശംസകളുമായി ബി.ജെ.പി നേതാക്കൾ എത്തിയിരുന്നു. യൂണിവേഴ്സിറ്റി ആസ്ഥാനത്തെത്തിയാണ് പ്രൊഫ. ഡി മാവൂത്തിന് നേതാക്കൾ ആശംസകൾ നേർന്നത്. വി. സിക്ക് എതിരെ സംഘപരിവാർ ബന്ധം ഉയരുന്നതിനിടയിലാണ് ബിജെപി നേതാക്കളുടെ സന്ദർശനം.

എംജി സർവകലാശാല വൈസ് ചാൻസലറായി പ്രൊഫ. ഡി മാവൂത്തിനെ ഗവർണർ ഏകപക്ഷീയമായി നിയമിക്കുകയായിരുന്നു. സംഘപരിവാർ അനുകൂല നിലപാടാണ് നിയമത്തിന് പിന്നിലെന്നായിരുന്നു ഇടതുപക്ഷത്തിന്റെ ആരോപണം.

Source : Kairali News

1 hour ago

Home Flash News