Select Location
All Locations
State
Region
City / District
വയനാട്‌ മണ്ണിടിച്ചിൽ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട്‌ മണ്ണിടിച്ചിൽ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപറ്റ: കനത്ത മഴയെ തുടർന്ന് വയനാട് കള്ളാടിയിൽ തുരങ്കപാത പടത്തി പ്രദേശത്തിന് സമീപം മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരണം 4 കവിഞ്ഞു. മണ്ണിടിച്ചിലിൽ തുരങ്ക പാതയ്ക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തിയും തകർന്നു.

അപകടത്തെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പറഞ്ഞിട്ടുണ്ട്. നഴ്‌സറി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടയുള്ള എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇന്ന് ജില്ലയിൽ റെഡ് അലർട്ട് പറഞ്ഞിരിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നദിയിലോ പുഴയിലോ വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെ ഇറങ്ങാന്‍ പാടുള്ളതല്ലെന്നും. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ 9 പേരെ ആശുപത്രീയിലേക്ക് മാറ്റിയിട്ടുണ്ട്. 7 പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മേപ്പാടി എസ്ഐക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മുതൽ അതിതീവ്ര മഴയാണ് വയനാട്ടിൽ റിപ്പോർട്ട് ചെയ്യുന്നത്.

Source : Zee Malayalam News

6 hours ago

Home Flash News