ഹോസ്പിറ്റാലിറ്റി മേഖലയിലെ മികവിന് നൽകുന്ന ‘സൈലന്‍റ് ഹീറോസ്’: റാവിസിന് ആറ് പുരസ്‌കാരങ്ങൾ
തൃശൂർ: ഈവന്റ് മാനേജ്മെന്‍റ് അസോസിയേഷൻ ഓഫ് കേരള (EMAK) സംസ്ഥാനത്തെ ഈവന്റ് – ഹോസ്പിറ്റാലിറ്റി മേഖലയിലെ മികവിന് നൽകുന്ന ‘സൈലന്‍റ് ഹീറോസ് 2026’ പുരസ്‌കാരങ്ങളിൽ ആറ് വിഭാഗങ്ങളിൽ മികവ് തെളിയിച്ചു പഞ്ചനക്ഷത്ര റിസോർട്ട് ശൃംഘലയായ റാവിസ്. ഡെസ്റ്റിനേഷൻ വെഡിങ്, മീറ്റിങ്ങുകൾ, ഇൻസെന്റീവുകൾ, കോൺഫറൻസുകൾക്കുമുള്ള അനുയോജ്യവും മികച്ചതുമായ വേദിക്കുള്ള അംഗീകാരം കോവളത്തെ ലീല റാവിസ് നേടിയപ്പോൾ കോർപ്പറേറ്റ് ചടങ്ങുകൾക്കുള്ള മികച്ച അന്തരീക്ഷം, ഇടത്തരം സാമൂഹിക ഒത്തുചേരലുകൾക്കുള്ള അനുയോജ്യമായ വേദി തുടങ്ങിയ പുരസ്കാരങ്ങൾ കൊല്ലം ലീല റാവിസ് അഷ്ടമുടി കരസ്ഥമാക്കി. അനുയോജ്യമായ സൗഹൃദ വേദി, വിവാഹങ്ങൾക്കും കോർപ്പറേറ്റ്- സാമൂഹിക ആഘോഷങ്ങൾക്കായുള്ള പ്രിയപ്പെട്ട വേദികൾക്കുള്ള അംഗീകാരം കോഴിക്കോട് ചാലിയാർ പുഴയുടെ തീരത്തുള്ള റാവിസ് കടവ് റിസോർട്ട് അർഹമായി.
ഈവന്റ് മാനേജ്മെന്‍റ് സ്ഥാപനങ്ങൾ , ട്രാവൽ ടൂറിസം രംഗത്തുള്ളവർ, രംഗത്തെ സാങ്കേതിക വിദഗ്ധർ, കാറ്ററിംഗ് സ്ഥാപനങ്ങൾ എല്ലാവരും ഒരുമിച്ച് നിന്ന് കേരളത്തെ ആഗോള ഈവന്റ് കേന്ദ്രമാക്കി ഉയർത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ‘സൈലന്‍റ് ഹീറോസ്’ അംഗീകാരങ്ങളെന്ന് ഈമാക് (EMAK) പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു. പ്രിയപ്പെട്ട അതിഥികൾ, ഒപ്പം സഹകരിച്ച ഇവന്റ് മാനേജർസ് തുടങ്ങിയവർ ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമായി അംഗീകാരങ്ങളെ കാണുന്നതയി റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്സ് ഡെപ്യൂട്ടി ജനറൽ മാനേജർ ശരത് മഠത്തിൽ പറഞ്ഞു.