പെട്രോളിയം ഉൽപന്നങ്ങളുടെ വില ഉയർത്തി കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു; എം വി ഗോവിന്ദൻ മാസ്റ്റർ
പെട്രോളിയം ഉൽപന്നങ്ങളുടെ വില ദുസ്സഹമായ രീതിയിൽ ഉയർത്തി കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നതായി എം വി ഗോവിന്ദൻ മാസ്റ്റർ. ഹോട്ടലുകൾ തുറക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നൽകാൻ കഴിയാത്ത സാഹചര്യമാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എല്ലാ സാധനങ്ങളുടെയും വില വർദ്ധിക്കുന്നു. നികുതിഭാരം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത് അവസരവാദ നിലപാടാണ് അദ്ദേഹം ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണപക്ഷത്ത് വരുമ്പോൾ മറ്റൊരു നിലപാടുമാണ് ഇവർ സ്വീകരിക്കുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഫലപ്രദമായി വിഷയത്തിൽ ഇടപെടണം. പൊതുമേഖലാ സ്ഥാപനങ്ങളെ കുത്തകകൾക്ക് അടിയറവ് വയ്ക്കുന്നു. ഇത് അനുവദിക്കില്ല എന്നതാണ് കഴിഞ്ഞ 10 വർഷവും എൽഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട്. KMML ഉൾപ്പെടെയുള്ളവ ഉയർന്നുവന്നത് അതിന്റെ ഭാഗമായെന്നും എം വി ഗോവിന്ദൻ മാസ്റ്ററുടെ വാക്കുകൾ. സാമ്രാജ്യത്വത്തിന്റെ കീഴിൽ അനുസരണയുള്ള കുട്ടിയായി നരേന്ദ്രമോദി മാറിയെന്നും അദ്ദേഹം പറഞ്ഞു.