Select Location
All Locations
State
Region
City / District
ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

മട്ടാഞ്ചേരി: ഭാരത നാവികസേനയ്‌ക്ക് കരുത്തേകി ഈ മാസം എത്തുന്നത് അഞ്ച് യുദ്ധകപ്പലുകള്‍. ദുനഗിരി, സന്‍ഷോധക്, അഗ്രേ, മാല്‍വാന്‍, മഹേന്ദ്രഗിരി എന്നീ കപ്പലുകളാണ് ജൂണില്‍ നാവികസേനാ വ്യൂഹത്തിന്റെ ഭാഗമാകുന്നത്. ഭാരതത്തിലെ മൂന്ന് കപ്പല്‍ശാലകളില്‍ ആത്മനിര്‍ഭര്‍ ഭാരത്, മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍പ്പെടുത്തിയാണ് അത്യാധുനിക യുദ്ധക്കപ്പലുകള്‍ നിര്‍മിച്ചത്. ഐഎന്‍എസ് മാല്‍വാന്‍ കൊച്ചി കപ്പല്‍ശാലയിലും, ഐഎന്‍എസ് ദുനഗിരി, സന്‍ഷോധക്, അഗ്രേ എന്നിവ ഗാര്‍ഡന്റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലും, ഐഎന്‍എസ് മഹേന്ദ്രഗിരി മാസഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡിലുമാണ് നിര്‍മിച്ചത്. അന്തര്‍വാഹിനി പ്രതിരോധ കവചമൊരുക്കുന്ന സംവിധാനങ്ങളാണ് മാല്‍വാനിലേത്. സര്‍വേയ്‌ക്ക് വേണ്ടിയുള്ള കപ്പലാണ് സന്‍ഷോധക്, ആന്റി മറൈന്‍ യുദ്ധക്കപ്പലാണ് അഗ്രേ, സ്റ്റെല്‍ത്ത് ഫ്രിഗ്രേറ്റ് യുദ്ധക്കപ്പലുകളാണ് ദുനഗിരിയും, മഹേന്ദ്രഗിരിയും. 2030ല്‍ 200 യുദ്ധക്കപ്പലുകള്‍ എന്ന ലക്ഷ്യപ്രാപ്തിക്ക് കരുത്തുപകരുകയാണ് പുതിയ നാവികകപ്പലുകള്‍.

Source : Janmabhumi

1 hour ago

Home Flash News