Select Location
All Locations
State
Region
City / District
ദിലീപ് സിനിമകൾ വരുത്തിവെച്ച നഷ്ടം 91 കോടി വരും..എല്ലാം പൊട്ടിപ്പാളാൻ കാരണം';വൈറൽ കുറിപ്പ്

ദിലീപ് സിനിമകൾ വരുത്തിവെച്ച നഷ്ടം 91 കോടി വരും..എല്ലാം പൊട്ടിപ്പാളാൻ കാരണം';വൈറൽ കുറിപ്പ്

ദിലീപ് സിനിമകളെ തകർക്കാനാണ് നടനെതിരെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള തുടർപരാതികൾ ഉയർത്തുന്നതെന്ന ആരോപണത്തിന് മറുപടിയുമായി സംവിധായകൻ അനന്തു സുരേഷ് കുമാർ. നടി കേസിൽ അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കാൻ അടുത്തിടെ ഒരു ട്രെസ്റ്റ് രൂപീകരിക്കപ്പെട്ടിരുന്നു. നടൻ്റെ ഏറ്റവും പുതിയ സിനിമയായ 'നീക്ക'ത്തെ തകർക്കാൻ ലക്ഷ്യമിട്ടാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയ സമയത്ത് തന്നെ ട്രെസ്റ്റ് രൂപീകരിച്ചത് എന്നായിരുന്നു ദിലീപ് ആരാധകരുടെ വാദം. ഇതിനെതിരെ ദിലീപ് സിനിമകളുടെ നഷ്ടം അടക്കം വിവരിച്ച് കൊണ്ടാണ് അനന്തു സുരേഷ് കുമാർ മറുപടി നൽകിയത്. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

'എല്ലാ മരവാഴകളായ പേട്ടൻ ഫാൻസിന്റെയും ശ്രദ്ധയ്ക്ക്. നിങ്ങൾ കാലങ്ങൾ ആയി എന്നോടും മറ്റു പലരോടും ചോദിക്കുന്ന ഒരു വിഢിത്തരത്തിന് മറുപടി പറയാൻ ആണ് ഞാൻ ഈ കുറുപ്പ് ഇപ്പോൾ ഇവിടെ എഴുതുന്നത് . ഒരു കാര്യം വ്യക്തം ആക്കുന്നു. ദിലീപ് എന്ന നടനെ ആരാധിക്കുന്ന എല്ലാവരെയും അപമാനിക്കാൻ അല്ല ഞാൻ ഇത് എഴുതുന്നത്. ആ ആരാധനയുടേ പേരിൽ നാട്ടിൽ ഇറങ്ങി ഒരു നാണവും ഇല്ലാതെ ഇങ്ങനെ പിച്ചും പെയ്യും പാടി നടക്കുന്ന വളരെ കുറച്ച് വിവരദോഷികൾക്ക് മാത്രമുള്ള മറുപടി ആണ് ഇത്.

"ഞങ്ങൾടെ പേട്ടനെ കരിവാരി തേക്കാൻ പേട്ടന്റെ ഏതെങ്കിലും ഒരു സിനിമ റീലീസ് ആകാറായാൽ അപ്പൊ ഇറങ്ങും കുറെ എണ്ണം കുറെ കള്ള കേസുകളും പരാതികളും കൊണ്ട്. നിങ്ങൾക്കൊന്നും ആ പാവം പേട്ടനെ ദ്രോഹിച്ച് മതി ആയില്ലേ. എന്തിനാണ് നിങ്ങൾ ഞങ്ങളുടെ പാവം ദിലീപേട്ടൻ എപ്പോഴും ഇങ്ങനെ അനാവശ്യമായി സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ? ". ഇതൊക്കെ ആണ് പ്രിയപ്പെട്ട പേട്ടൻ ഫാൻസിന്റെ രോദനം. ദിലീപ് കേസിലെ അതിജീവിത ആ കേസിലെ സെഷൻസ് ജഡ്ജി ആ കേസിൽ പല നിയമ വിരുദ്ധമായ ഇടപെടലുകൾ നടത്തി എന്നും , തനിക്കെതിരെ ഉണ്ടായ ആക്രമണ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിൻ മേൽ ഉണ്ടായ തിരുമറികളുടെ കാര്യത്തിൽ പോലും പ്രതിസ്ഥാനത്ത് നിൽക്കുന്ന ആൾ ആണ് ഈ ജഡ്ജി എന്നും അതിനാൽ അവർക്ക് ഹൈകോടതി ജഡ്ജി ആയി സ്ഥാന കയറ്റം നൽകരുത് എന്നും കാണിച്ച് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിക്കും , നിയമ മന്ത്രിക്കും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഒക്കെ കുറച്ച് നാൾ മുൻപ് നിവേദനങ്ങൾ നൽകിയപ്പോൾ , അതിനെ കുറിച്ച് വന്ന എല്ലാ ഓൺലൈൻ മാധ്യമ വാർത്തകളുടെയും കിഴിൽ നിങ്ങൾക്ക് പേട്ടൻ ഫാൻസിന്റെ ഈ മേൽ പറഞ്ഞ രോദനം കാണാം.

Source : One India Malayalam

1 hour ago

Home Flash News