Select Location
All Locations
State
Region
City / District
ബിജെപി പ്രവർത്തകർക്കൊപ്പം റാന്നി കോടതിയിലേക്ക് യാത്ര; ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത് തിരുവനന്തപുരം മേയർ

ബിജെപി പ്രവർത്തകർക്കൊപ്പം റാന്നി കോടതിയിലേക്ക് യാത്ര; ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത് തിരുവനന്തപുരം മേയർ

ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത് തിരുവനന്തപുരം മേയർ വിവി രാജേഷ്. ശബരിമല യുവതിപ്രവേശനത്തിനെതിരെ സമരം നടത്തിയ കേസുമായി ബന്ധപ്പെട്ട് വിവി രാജേഷ് റാന്നി കോടതിയിൽ ഹാജരായത് മേയറുടെ ഔദ്യോഗിക വാഹനത്തിലാണ്.

റാന്നി ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേടറ്റ് കോടതിയിലേക്ക് ആയിരുന്നു ഔദ്യോ​ഗിക വാഹനത്തിൽ യാത്ര. സ്വകാര്യ ആവശ്യങ്ങൾക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ പാടില്ലെന്നിരിക്കെയാണ് മേയറുടെ ഈ നടപടി. ഔദ്യോഗിക പരിപാടികൾക്കല്ലാതെ വാഹനം ജില്ലയ്ക്ക് പുറത്ത് ഉപയോഗിച്ചതും നിയമലംഘനം ആണ്.

ശബരിമല സ്ത്രീപ്രവേശന സമരവുമായി ബന്ധപ്പെട്ട കേസിലാണ് വി വി രാജേഷ് റാന്നി കോടതിയിൽ ഹാജരായത്. കേസിലെ പ്രതികളായ ബിജെപി പ്രവർത്തകർക്കൊപ്പമാണ് വിവി രാജേഷ് എത്തിയത്.

Source : Kairali News

1 hour ago

Home Flash News