‘സർവകലാശാല നിയമഭേദഗതിക്കെതിരെ കുറിപ്പെഴുതി, ബി അശോക് സർവകലാശാലകളിൽ കാവിവൽക്കരണത്തിന് ഗവർണർക്ക് കൂട്ടുനിന്ന വ്യക്തി’; വൻവിമർശനം
ബി അശോക് ഐഎഎസിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സർവകലാശാലകളിൽ കാവിവൽക്കരണത്തിന് ഗവർണർക്ക് കൂട്ടുനിന്ന വ്യക്തിയാണ് ബി അശോകെന്നാണ് വിമർശനം. അതെ വ്യക്തിയെയാണ് വി ഡി സതീശൻ സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖല ഏൽപ്പിച്ചതെന്നും ആക്ഷേപം ഉയരുന്നു. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ – ബി അശോക് എന്നത് ഡെഡ്ലി സംഘ് കോമ്പോയെന്നാണ് എസ്എഫ്ഐ വിമർശിച്ചത്.
സർവ്വകലാശാല നിയമ ഭേദഗതിക്കെതിരെ സർവീസിൽ ഇരിക്കെ കുറുപ്പെഴുതിയ വ്യക്തി കൂടിയാണ് ബി അശോക് ഐഎഎസ്.അന്ന് കൃഷിവകുപ്പ് സെക്രട്ടറിയായിരുന്നു ബി അശോക്.അന്ന് എൽഡിഎഫ് മന്ത്രിസഭ ഒന്നടങ്കം അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഇതടക്കമുള്ള വിഷയങ്ങൾ ഉയർത്തിയാണ് ബി അശോകിൻ്റെ പുതിയ നിയമനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും ബി അശോകിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുകയാണ്.