Select Location
All Locations
State
Region
City / District
‘ഞാൻ നെഹ്‌റുവിയൻ ലെഫ്റ്റ്, വിമർശനങ്ങളെ ആസ്വദിക്കാനാകും’! ഇതേ മുഖ്യമന്ത്രിയെ വിമർശിച്ചതിന് 15 ദിവസത്തിൽ 10 പേർക്കെതിരെ നടപടി

‘ഞാൻ നെഹ്‌റുവിയൻ ലെഫ്റ്റ്, വിമർശനങ്ങളെ ആസ്വദിക്കാനാകും’! ഇതേ മുഖ്യമന്ത്രിയെ വിമർശിച്ചതിന് 15 ദിവസത്തിൽ 10 പേർക്കെതിരെ നടപടി

വിമർശിച്ചതിന്റെ പേരിൽ കേസെടുക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ അസഹിഷ്ണുതക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റം​ഗം അഡ്വ. കെ എസ് അരുൺകുമാർ. നെഹ്‌റുവിയൻ ലെഫ്റ്റ് ആണ് താനെന്നും വിമർശനങ്ങളെ ആസ്വദിക്കാനാകുമെന്നും സത്യപ്രതിജ്ഞ കഴിഞ്ഞ് ഏറ്റവും ആദ്യം മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞ മുഖ്യമന്ത്രി, ഇന്നേക്ക് 15 ദിവസത്തിനുള്ളിൽ തന്നെ വിമർശിച്ചെന്നും കളിയാക്കിയെന്നുമൊക്കെ പറഞ്ഞ് ഏതാണ്ട് 10 പേർക്ക് എതിരെ നടപടി എടുത്തിരിക്കുന്നതായി അഡ്വ. കെ എസ് അരുൺകുമാർ ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.. വിമർശനങ്ങൾ വരുമ്പോൾ എൽഡിഎഫ് സർക്കാരിൽ അസഹിഷ്ണുതയാണെന്നാണ് പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ വി ഡി സതീശൻ നിരന്തരം പത്രസമ്മേളനം നടത്തി പ്രസ്താവിച്ചത്. ഇതേ വ്യക്തി മുഖ്യമന്ത്രിയായി കഴിഞ്ഞപ്പോൾ പറഞ്ഞതിൽ നിന്നും വിഭിന്നമായി വിമർശിക്കുന്നവർക്കെതിരെ നടപടിയെടുക്കുകയാണെന്ന് അഡ്വ. കെ എസ് അരുൺകുമാർ പോസ്റ്റിൽ പറയുന്നു.

പോസ്റ്റ് ഇങ്ങനെ: ഇയാൾ സത്യപ്രതിജ്ഞ കഴിഞ്ഞ് ഏറ്റവും ആദ്യം മാധ്യമങ്ങളെ കണ്ടപ്പോൾ അന്ന് പറഞ്ഞ ഒരു വാചകം ഓർമ്മയുണ്ടോ…? ഞാനൊരു നെഹ്‌റുവിയൻ ലെഫ്റ്റ് ആണ്… വിമർശനങ്ങളെ ആസ്വദിക്കാൻ എനിക്ക് കഴിയും… സ്ഥിരമായി തന്നെ വിമർശിച്ചിരുന്ന കാർട്ടൂണിസ്റ്റ് ശങ്കർ കുറച്ചു നാൾ തന്നെ പറ്റി കാർട്ടൂണുകൾ ഒന്നും ചെയ്യാതെ ഇരുന്നപ്പോൾ അയാളുടെ പക്കൽ പോയി എന്താണ് ഇപ്പോൾ എന്നെ പറ്റി വിമർശിക്കാത്തത് എന്ന് ചോദിച്ച അതെ നെഹ്‌റു വിന്റെ പാതയിലാണ് താനും എന്നൊക്കെയായിരുന്നു അന്ന് പറഞ്ഞത്…. ഇന്നേക്ക് 15 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിനും കളിയാക്കിയെന്നുമൊക്കെ പറഞ്ഞ് ഏതാണ്ട് 10 പേർക്ക് എതിരെ നടപടി എടുത്തിരിക്കുന്നു. വിമർശനങ്ങൾ വരുമ്പോൾ എൽഡിഎഫ് സർക്കാരിൽ അസഹിഷ്ണുതയാണെന്ന് നിരന്തരം പത്രസമ്മേളനം നടത്തി പ്രസ്താവിച്ച വ്യക്തിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ……..

Source : Kairali News

1 hour ago

Home Flash News